നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടൂ ആൻഡ് ത്രീ വീലർ മെയിൻറെനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിങ്, വെൽഡിങ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ടവിഷയത്തിൽ നേടിയ.ഐ.ടി.ഐ / വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 23ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.