പൊതു വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ ഇല്ലാതാക്കി പിൻവാങ്ങാനാള്ള നീക്കം ഗവൺമെൻ്റ് അവസാനിപ്പിക്കണം: കെ എച്ച് എസ് ടി യു.

ഗവൺമെൻ്റ് നിയമസഭയിലും ഹൈക്കോടതിയിലും നല്കിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും അനിശ്ചിതത്വവും വരുത്തുവാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഖാദർ കമ്മറ്റി 2017 ൽ നിലവിൽ വരികയും. 2018 ൽ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുകയും 2019 ഫെബ്രുവരിയിൽ ഗുണമേൻമാ വിദ്യാഭ്യാസത്തിന് ഘടനാപരമായ ഏകീകരണം എന്ന ഒന്നാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം 2024 ൽ പോലും പൂർത്തീകരിച്ച് പുറത്ത് വിട്ടിട്ടില്ല. അപൂർണ്ണവും അവ്യക്തവുമായ റിപ്പോർട്ടിൻ്റെ ചുവടു പിടിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ അവകാശ നിയമത്തെ പോലും അട്ടിമറിച്ചു കൊണ്ട് ഘടനാപരമായ ഏകീകരണത്തിന് ഗവൺമെൻ്റ് തയ്യാറാകുന്നത്.

കഴിഞ്ഞ മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ രവീന്ദ്രനാഥ് ഖാദർ കമ്മറ്റി റിപ്പോർട്ട് ഒന്നാം ഭാഗം മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച ശേഷം 10 + 2 + 3 ഘടനയാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. 8 മുതൽ 12 വരെ ഏകീകരിക്കുമ്പോൾ ഒരു ഘടനയിൽ രണ്ട് പൊതു പരീക്ഷകൾ ഉണ്ടാകുമോ, വിദ്വാർത്ഥികൾക്ക് ഒരു ഘടനയിൽ 8- 12 വരെ ഒരു സ്കൂളിൽ തുടരാൻ കഴിയുമോ എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളിൽ സർക്കാറിന് യാതൊരു വ്യക്തതയുമില്ല എന്നാണ് നിയമസഭ ചോദ്യങ്ങൾക്ക് നല്കിയ മറുപടികളിൽ നിന്നും വ്യക്തമാകുന്നത്. ഖാദർ കമ്മിറ്റി യുടെ രണ്ടാം ഭാഗം പുറത്തിറക്കാതെ സമയ മാറ്റമടക്കമുള്ള പ്രതിലോമകരമായ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ഗവണ്മെന്റ് നടപടിയിൽനിന്നും പിന്മാറണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർദ്ധിച്ചുവെന്ന് വ്യാജ പ്രചരണം നടത്തുകയും ലക്ഷകണക്കിന് കുട്ടികൾ വർഷം തോറും പൊതുവിദ്യാഭ്യാസമേഖലയിൽ കുറയുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനിടയിൽ ഉയർന്ന ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും, മന്ത്രി സഭയയിലെ അംഗങ്ങളും പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന് ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്

പൊതുവിദ്യാഭ്യാസമേഖല ഗുണനിലവാരമില്ലാത്തതാണെന്ന പൊതുബോധം സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ അശാസ്ത്രീയവും; മൂല്യനിർണ്ണയത്തിൽ പോലും വ്യക്തതയില്ലാത്തതുമായ അശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണവും, കെ ഇ എ എം പോലുള്ള പരീക്ഷകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതകളും പൊതു വിദ്യാഭ്യാസമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഏകീകരണത്തിലൂടെ അധ്യാപക തസ്തികകൾ വെട്ടികുറയ്ക്കുകയും 65% ത്തിലധികം ഉന്നത വിദ്യാഭാസം നേടിയ സ്ത്രീകൾ ജോലി ചെയ്യുന്ന ഹയർസെക്കന്ററി മേഖലയെ ഇല്ലാതാക്കലുമാണ് സർക്കാറിൻ്റെ ലക്ഷ്യം. നിലവിലുള്ള ഹയർ സെക്കണ്ടറിയിലെ വിഷയങ്ങൾ വെട്ടി കുറച്ച്, അധ്യാപക തസ്തികളിലെ എസ് ഇ ടി പോലുള്ള യോഗ്യതകൾ ഇല്ലാതാക്കുകയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാനുമാണ് ഗവൺമെൻ്റ് നീക്കം. ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ, ആർ ഡി ഡി, എ ഇ ഒ, ഡി ഇ ഒ തസ്തികകൾ ഇല്ലാതാക്കാനും പുതിയ കേന്ദ്രീകൃത ഓഫീസുകൾ സ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പിനെ കേന്ദ്രീകൃത നിയന്ത്രണത്തിലാക്കുവാനും സ്കൂൾ നടത്തിപ്പിൻ്റെ സാമ്പത്തിക ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങളെ ഏൽപ്പിക്കുവാനും ഏകീകരണത്തിനൊപ്പം ഗവൺമെൻ്റ് ഉദ്ധേശിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് സെക്രട്ടറി, ഡി ജി ഇ തുടങ്ങിയവരെ മറികടന്ന് ചില ഇത്തിൾ കണ്ണികളെ പ്രവർത്തിക്കുവാൻ അനുവദിക്കുന്നത് ഗവൺമെൻ്റ് പുന:പരിശോധിക്കണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം / വിദ്യാകിരണം, ഖാദർ കമറ്റി, ഏകീകരണ കോർകമ്മറ്റി എന്നിങ്ങളെ വിവിധ കമമറ്റികളിൽ ചിലർ ഒരേ സമയം പ്രവർത്തിച്ച് ലക്ഷക്കണക്കിന് പൊതുപണം എഴുതിയെടുക്കുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഗൗരവമായ പുന:ർ വിചിന്തനം നടത്തണം.


കൺകറൻ്റ് ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം പോലുള്ള വിഷയങ്ങൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുത്ത് ഫെഡറലിസത്തെയും മതേതരത്വത്തേയും അവഗണിക്കുന്ന ജനാധിപത്യ വിരുദ്ധമായ എൻ ഇ പി പദ്ധതികൾ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെൻ്റ് ശ്രമിക്കുന്നതിനെതിരെ നടക്കുന്ന രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ തുടരുകയും. പൊതു സമൂഹത്തെകൂടി അണനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ കെ ആലികുട്ടി, ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി എന്നിവർ അറിയിച്ചു .

Web Desk

Recent Posts

കളിക്കളം കായികമേളക്ക് കൊടിയേറി

#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…

14 hours ago

നാല് വർഷം കൊണ്ട് 100 പാലങ്ങൾ യാഥാർത്ഥ്യമാക്കി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…

20 hours ago

വിവിധ ക്ഷേത്രങ്ങളിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ; മന്ത്രി റിപ്പോർട്ട് തേടി

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…

1 day ago

കെപിസിസി പുനസംഘടന; എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…

1 day ago

നൂറിന്റെ നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി 24 ന് എത്തും

ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…

2 days ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ. കൊച്ചി: കൊച്ചി…

2 days ago