ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. രണ്ടു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനാണ് സ്കൂൾ റെഡിനസ് പോഗ്രാം – മന്ത്രി പറഞ്ഞു.
കുട്ടികളിലെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ചലനശേഷി, ആശയവിനിമയശേഷി, അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ ഊന്നൽ നൽകിയാണ് ‘സ്കൂൾ റെഡിനസ് പോഗ്രാം’.
കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് അനുയോജ്യമായ അടിത്തറ കെട്ടിപ്പടുക്കലാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക. കുട്ടികളിൽ ശരിയായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിൽ പദ്ധതി പ്രത്യേക ശ്രദ്ധനൽകും -മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
പദ്ധതിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ 9288099582 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
സാക്ഷരതാമിഷന്റെ പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശി''ഗായ്സ്.... ഞാൻ അസം സ്വദേശി ആശാദുൾ ഹഖ്. എന്റെ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.…
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…