കൊല്ലം: കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. 29ന് പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വിജയിയുമായ റിതു കൃഷ്ണ ഉദ്ഘാടനം ചെയ്ത ആർട്സ് ഫെസ്റ്റിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.
സ്കൂൾ പ്രിന്‍സിപ്പല്‍ സനല്‍ ടി എസ് അധ്യക്ഷത വഹിച്ച ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജോബ സ്വാഗതവും ദിവ്യ നന്ദി പ്രകാശനവും നിര്‍വഹിച്ചു. ജൂലൈ 29 30 31 തീയതികളിലായി സ്കൂൾ ക്യമ്പസിൽ സജ്ജമാക്കിയിരുന്ന വിവിധ വേദികളിലായാണ് കുട്ടികളുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറിയത്. വൈസ് പ്രിന്‍സിപ്പല്‍ മില്‍ക്ക സ്ലീബ, പ്രൈമറി സെക്ഷന്‍ മേധാവി സീന, പ്രീപ്രൈമറി സെക്ഷന്‍ മേധാവി അമീന, അക്കാഡമിക് കോഡിനേറ്റര്‍ ബിജു ബാഹുലേയന്‍ എന്നിവര്‍ ആർട്സ് ഫെസ്റ്റിന് നേതൃത്വം നൽകി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…