പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ 3,87,591 വിദ്യാർത്ഥികൾ പ്രവേശനം നേടി

പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ ആകെ മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ പ്രവേശനം നേടി:മന്ത്രി വി ശിവൻകുട്ടി.

മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ സംസ്ഥാനത്താകെ പ്ലസ് വൺ പ്രവേശനം നേടിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ

  • ഒരു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എണ്ണൂറ്റി പതിനൊന്ന് (1,92,811) വിദ്യാർത്ഥികൾ സയൻസ് കോമ്പിനേഷനിലും
  • ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തി എൺപത്തി മൂന്ന് (1,12,983) വിദ്യാർത്ഥികൾ കോമേഴ്‌സ് കോമ്പിനേഷനിലും
  • എൺപത്തിയൊന്നായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ് (81,797) വിദ്യാർത്ഥികൾ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്.
  • മുപ്പത്തി ഏഴായിരത്തി ഒരുന്നൂറ് (37,100) പട്ടിക ജാതി വിദ്യാർത്ഥികളും
  • ആറായിരത്തി പതിനേഴ് (6,017) പട്ടിക വർഗ്ഗ വിദ്യാർത്ഥികളും
  • നാലായിരത്തി എഴുന്നൂറ്റി അറുപത്തിയൊമ്പത് (4,769) ഭിന്നശേഷി വിഭാഗ വിദ്യാർത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്.

മെറിറ്റ് ക്വാട്ടയിൽ മൂന്ന് ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി മുപ്പത്തി രണ്ട് (3,04,732) വിദ്യാർത്ഥികളും,
എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഇരുപത്തിയൊന്നായിരത്തി മുന്നൂറ്റി അൻപത്തിയേഴ് (21,357) വിദ്യാർത്ഥികളും മാനേജ്‌മെന്റ് ക്വാട്ടയിൽ മുപ്പത്തി അയ്യായിരത്തി എൺപത്തി ഒമ്പത് (35,089)
വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ തൊള്ളായിരത്തി പതിനേഴ് (917) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തയ്യായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ആറ് (25,496) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്.

അധിക ബാച്ചുകൾ അനുവദിച്ച മലപ്പുറം ജില്ലയിൽ ആകെ എഴുപതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് (70,224) വിദ്യാർത്ഥികൾപ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി. മെറിറ്റ് ക്വാട്ടയിൽ അമ്പത്തി അയ്യായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് (55,979) വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ മൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തിയൊന്ന് (3,521) വിദ്യാർത്ഥികളും, മാനേജ്‌മെന്റ് ക്വാട്ടയിൽ നാലായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് (4,862) വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ ഇരുപത്തിയഞ്ച് (25) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ അയ്യായിരത്തി എണ്ണൂറ്റി മുപ്പത്തിയേഴ് (5,837) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത മുന്നൂറ്റി മുപ്പത്തി മൂന്ന് (333) വിദ്യാർത്ഥികൾക്കായി ജില്ലയിൽ രണ്ടായിരത്തി അറുന്നൂറ്റി എൺപത്തി മൂന്ന് (2,683) മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നുമുണ്ട്.

അധിക ബാച്ചുകൾ അനുവദിച്ച മറ്റൊരു ജില്ലയായ കാസർഗോഡിൽ ആകെ പതിനേഴായിരത്തി ഇരുപത്തിയഞ്ച് (17,025) വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി. മെറിറ്റ് ക്വാട്ടയിൽ പതിലായിരത്തി തൊള്ളായിരത്തി പത്ത് (14,910) വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ മുന്നൂറ്റി നാൽപത്തിയൊമ്പത് (349) വിദ്യാർത്ഥികളും,മാനേജ്‌മെന്റ് ക്വാട്ടയിൽ എണ്ണൂറ്റി അറുപത്തി നാല് (864) വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ തൊണ്ണൂറ് (90) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ എണ്ണൂറ്റി പന്ത്രണ്ട് (812) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത നൂറ്റി നാൽപത്തിയൊന്ന് (141) വിദ്യാർത്ഥികൾക്കായി ജില്ലയിൽ ആയിരത്തി നാന്നൂറ്റി മുപ്പത്തി രണ്ട് (1,432) മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നുമുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാൽപത്തിയെട്ട് (48) വ്യത്യസ്ത എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശന നടപടികളുടെ ഭാഗമായി ആകെ മുന്നൂറ്റി എൺപത്തിയൊമ്പത് (389) സ്‌കൂളുകളിലേക്ക് ഓൺലൈൻ പ്രവേശനം നടന്നു.ആകെ ലഭ്യമായ മുപ്പത്തി മൂവായിരത്തി മുപ്പത് (33,030) സീറ്റുകളിൽ ഇരുപത്തിയാറായിരത്തി നാന്നൂറ്റി നാൽപത്തി നാല് (26,444) വിദ്യാർത്ഥികൾ അഡ്മിഷൻ നേടി. എസ്.സി. വിഭാഗത്തിൽ രണ്ടായിരത്തി അറുന്നൂറ്റി അമ്പത്തിയൊന്ന് (2,651) പേരും, എസ് ടി വിഭാഗത്തിൽ ഇരുന്നൂറ്റി അറുപത്തി മൂന്ന് (263) പേരും പ്രവേശനം നേടി.ഇനിയും ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിങ്ങ്‌ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ നടപടി ക്രമങ്ങൾ നടന്നു വരുന്നു.

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനം പ്രതിവർഷം ശരാശരി നാലര ലക്ഷത്തിലധികം അപേക്ഷകൾ പ്രോസ്സസ്സ്‌ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രീകൃതപ്രവേശന സംവിധാനമാണ്. 2007-ൽ തിരുവനന്തപുരം ജില്ലയിൽ ഒരു പൈലറ്റ് പ്രോജക്ടായി ആണ് ഏകജാലക സംവിധാനം ആരംഭിക്കുന്നത്. 2008-ൽ പ്ലസ്സ് വൺ പ്രവേശനത്തിനുവേണ്ടി ഒരു കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ കേരളം മുഴുവൻനടപ്പിലാക്കി.

ഏകജാലകം എന്ന പേരിൽ അറിയപ്പെടുന്ന ഹയർസെക്കണ്ടറി കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ്സ് വൺ പ്രവേശനം ലളിതവും സുതാര്യവും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയിൽ ഐ.ടി യുടെ സ്വാധീനം എപ്രകാരം ഉപയോഗപ്പെടുത്താം എന്നതിനും ഒരു ഉത്തമ ഉദാഹരണം കൂടിയാണ്.ഏഴ് ദശാംശ സ്ഥാനത്തിന് കൃത്യതയോടെ കണക്കാക്കുന്ന വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (WGPA) ആണ് പ്രവേശന മാനദണ്ഡം. ഇതിൽ തുല്യത തുടർന്നാൽ വിവിധ തരത്തിലുള്ളമുപ്പത്തെട്ട് ഇനം ടൈം ബ്രേക്കിങ്ങിലൂടെയാണ് കുറ്റമറ്റ രീതിയിൽ ഓരോ സ്‌കൂൾ/കോഴ്‌സിലേയ്ക്കുമുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

2011 മുതലുള്ള വർഷങ്ങൾ പരിശോധിക്കുമ്പോൾ ഈ വർഷമാണ് ഏറ്റവും കൂടുതൽ പ്രവേശനം, മൂന്ന് ലക്ഷത്തി എൺപത്തി ഏഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) എണ്ണം, ഹയർ സെക്കണ്ടറി മേഖലയിൽ നടന്നിട്ടുള്ളത്. 2024-25 അധ്യയനവർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം സംസ്ഥാനത്തൊട്ടാകെ ആകെ ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തി രണ്ട് (25,742) മെറിറ്റ് സീറ്റുകളുടെ ഒഴിവുണ്ട്.
ഈ ഒഴിവുകളിൽ ആദ്യം ജില്ലാ/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറും തുടർന്ന് അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് പ്രവേശനം നേടുന്നതിന് മെരിറ്റ് അധിഷ്ടിത സ്‌പോട്ട് അഡ്മിഷനും അനുവദിക്കുന്നതാണ്. ജില്ലാ/ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫറിന് 2024 ജൂലൈ 31 ന് വൈകിട്ട് 4 മണിവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു . സ്‌പോട്ട് അഡ്മിഷന്റെ വിശദാംശങ്ങൾ 2024 ആഗസ്ത് 5 നുശേഷം ഹയർ സെക്കണ്ടറി അഡ്മിഷൻവെബ്‌സൈറ്റിൽ ലഭ്യമാകുന്നതുമാണ്. ഈ വർഷത്തെ പ്രവേശന നടപടികൾ 2024 ആഗസ്ത് 9 ന് അവസാനിപ്പിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Web Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago