അരുവിക്കര നിയോജകമണ്ഡലത്തിലെ പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു. 10 ലക്ഷം രൂപ വിനിയോഗിച്ച് എസ് എസ് കെയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതുക്കുളങ്ങര എൽ പി സ്കൂളിൽ വർണ്ണ കൂടാരം പണിതത്.
അരുവിക്കര മണ്ഡലത്തിലെ സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് എം എൽ എ പറഞ്ഞു. മണ്ഡലത്തിൽ 10 സ്കൂളുകൾക്കാണ് വർണ്ണകൂടാരം പദ്ധതി അനുവദിച്ചത്. മികവിന്റെ കേന്ദ്രങ്ങളായി സ്കൂളുകൾ മാറുകയാണെന്നും അടിത്തറയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് വർണ്ണ കൂടാരം പോലുള്ള പദ്ധതികൾ സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇടങ്ങളായി സ്കൂളുകളെ മാറ്റുകയാണ് വർണ്ണ കൂടാരം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ നവീകരിച്ച കലാകാരൻ ബിജു ചിന്നത്തിനെ ജി. സ്റ്റീഫൻ എം എൽ എ ആദരിച്ചു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത അധ്യക്ഷയായിരുന്നു. എസ് എസ് കെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ബി സുകുമാരൻ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം എ മിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശേഖരൻ, മറ്റ് ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് രഞ്ജിനി എസ് ആർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന് ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…