ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനു വർഗീസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി.
ചൊവ്വാദോഷമുള്ള പെൺകുട്ടി നന്ദനയുമായി മനോജ് പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നന്ദനയെ ഉപേക്ഷിക്കേണ്ടി വന്ന മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിലായി റസിയയും മെർളിനും കടന്നു വരുന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി മനോജിനും മാറേണ്ടി വരുന്നിടത്ത് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിത്തിരിവിലേക്ക് കടക്കുന്നു.
മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരുൺ ദയാനന്ദാണ്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരോടൊപ്പം മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ബാനർ – എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്, കഥ, സംവിധാനം – പികെ ബിനുവർഗീസ്, നിർമ്മാണം – ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം – ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് – ജോഷ്വാ റൊണാൾഡ്, സംഗീതം – നിസ്സാം ബഷീർ, ഗാനരചന – സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്, റസിയ മണനാക്ക്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ -എ.എൽ അജികുമാർ, കല- അജി മണിയൻ, ചമയം – രാജേഷ് രവി, കോസ്റ്റ്യും -സുകേഷ് താനൂർ, ത്രിൽസ് – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അസ്നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ – ശ്രീകാന്ത്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…