തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമയ്ക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് സാംസ്കാരിക മന്ത്രി സജിചെറിയാന്. സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആരാധ്യനാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും കവിതകളുമെല്ലാം നമ്മുടെ ഭാഷയെയും കലയെയും സംസ്കാരത്തെയും കൂടുതല്‍ സമ്പന്നമാക്കുന്നവയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 31ന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന ‘ശ്രീമോഹനം’ പരിപാടിയുടെ പ്രവേശന പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകുമാരന്‍ തമ്പിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഫൗണ്ടേഷന്റെ പേരിലുള്ള പുരസ്കാരം മോഹന്‍ലാലിന് നല്കുമ്പോള് ലാലിന് നല്കുന്ന വലിയ ആദരവുകൂടിയാണതെന്നും നിറപ്പകിട്ടാര്‍ന്ന ചടങ്ങാകുമതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് അധ്യക്ഷന്‍ ജി. ജയശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക മന്ത്രി സജിചെറിയാന്, നടനും നിര്‍മ്മാതാവുമായ ദിനേശ്പണിക്കര്‍ക്ക് ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എഴുിത്തുകാരന് ബൈജുചന്ദ്രന്, അയിലം ഉണ്ണികൃഷ്ണന്, വിജയാലയം മധു, പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി സി. ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
31 ന് നിശാഗന്ധിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മോഹന്‍ലാലിന് പുരസ്കാരം നല്‍കും. കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍, സാംസ്കാരിക മന്ത്രി സജിചെറിയാന് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. ജ്യോതിസ് ചന്ദ്രന് സ്വാഗതവും പരമേശ്വരന് കുര്യാത്തി നന്ദിയും പറഞ്ഞു.
ചിത്രം: ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് 31ന് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന ‘ശ്രീമോഹനം’ പുരസ്കാരദാന ചടങ്ങിന്റെ പാസ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി സജിചെറിയാന്, ദിനേശ്പണിക്കര്‍ക്ക് ആദ്യ പാസ് നല്കി നിര്‍വഹിക്കുന്നു
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…