Categories: CHARITYKERALANEWS

ഭവന രഹിതരില്ലാത്ത കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ബിന്ദു

ഭവനരഹിതരില്ലാത്ത കേരളമാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ‘സ്‌നേഹക്കൂട്’ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നുമന്ത്രി

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചത്. പദ്ധതിക്കു കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിനിക്ക് കൈമാറിയത്.

ജില്ലയിലെ116 എൻഎസ്എസ് യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ-വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായ സഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്.

സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീം വിഭാഗത്തിന്റെ മുൻകൈയിൽ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ നിർമ്മിച്ച ഒന്നാമത്തെ സ്നേഹക്കൂടിന്റെയും, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണ ത്തോടെ നിർമ്മിച്ച രണ്ടാമത്തെ സ്നേഹക്കൂടിന്റെയും നിർമ്മാണം പൂർത്തിയാക്കി താക്കോലുകൾ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞതായും മൂന്ന് വീടുകളുടെ കൂടി നിർമ്മാണം പൂർത്തീകരണഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവരെ വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ സഹായിക്കാനാണീ പദ്ധതി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് സ്വാഗതവും, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജൂബി കെ ജോയ് നന്ദിയും പറഞ്ഞു. ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. ഡോ എൻ. രാജേഷ്, ഫാ. ലാസർ കുറ്റിക്കാടൻ, ഫെനി എബിൻ, എം ആർ ഷാജു, തോമസ് എ എ, ശ്രീജിത്ത്‌ ഒ എസ്, സൂര്യ തേജസ്‌, ഇ ആർ രേഖ, ശ്രീകല ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago