കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എംഎൽ എയുടെ നേതൃത്വത്തിൽ വെള്ളായമ്പലം അയ്യങ്കാളി പ്രതിമയിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് ബാലഭവൻ ആഡിറ്റോറിയത്തിൽ വി കെ പ്രശാന്ത് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സദസ്സിൽ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തി.
ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി നന്ദിയും പറഞ്ഞു. നവോത്ഥാനവാരത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടന്ന കലാ സാഹിത്യ മത്സരവിജയികൾക്ക് സമ്മാനദാനം നടന്നു. തുടർന്ന് സതീഷ് ജി നായർ രചനയും സംവിധാനവും നിർവഹിച്ച ‘നവോദയം ’ ഡോക്യുഡ്രാമ വിദ്യാർഥികൾ അവതരിപ്പിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…