സഹകരണ സർവീസ് ഉദ്യോഗാർത്ഥികൾക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് തുടക്കമായി
സഹകരണ സർവീസ് പരീക്ഷാ ബോർഡ് മുഖേന പുതിയതായി നിയമനം ലഭിക്കുന്ന ജൂനിയർ ക്ലർക്കുമാർക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
സഹകരണമേഖലയുടെ കാഴ്ചപ്പാടനുസരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം ജീവനക്കാർക്കുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിതമായ പ്രവർത്തനമാണ് സഹകരണ മേഖലയുടെതെന്നും സഹകാരികളാണ് സഹകരണമേഖലയുടെ യഥാർത്ഥ ഉടമകളെന്നും മന്ത്രി പറഞ്ഞു. വായ്പക്കാരനോടും നിക്ഷേപകേരാടും ഓരോ സമീപനമായിരിക്കണം സ്വീകരിക്കേണ്ടതെന്നും ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ ജീവനക്കാർക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവും മന്ത്രി കൈമാറി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ ട്രെയിനിങ് വെള്ളിയാഴ്ച സമാപിക്കും. സഹകരണ സർവീസിൽ പ്രവേശിക്കാൻ യോഗ്യത നേടിയവർക്ക് ഇനി മുതൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിങ് നൽകും.
ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ സർവീസ് പരീക്ഷാബോർഡ് ചെയർമാൻ എസ്.യു രാജീവ് അധ്യക്ഷനായിരുന്നു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ മുഖ്യാതിഥി ആയിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറി വീണ എൻ മാധവനും സന്നിഹിതയായിരുന്നു.
മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…
തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി…
വൈവിധ്യമാർന്ന വിഷയങ്ങളും രസകരമായ ചർച്ചകൾക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ…
നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച്…