മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം “കൂടൽ” ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ഒരുക്കുന്നത്.. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു.
പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ഷജീർ പപ്പ. ” ഒരു കാറ്റ് മൂളണ് ……” എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും നായകൻ ബിബിൻ ജോർജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു. മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ,മലയാറ്റൂർ എന്നിവയാണ് പ്രധാന ലൊക്കേഷൻസ്.
ബിബിനു പുറമെ മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.
വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ , സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ, ഗായകർ – വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് – അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, സ്റ്റിൽസ് – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…
തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…
ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന 'അമ്മ' യുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല നിര്‍വഹിച്ചു. ചടങ്ങില്‍…
തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ @ 68 ശതമാനം വൈദ്യുതി ലാഭം കൊച്ചി:…
ലോക എയ്ഡ്‌സ് ദിനമായ ഇന്ന് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് സി&എംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ്‍ മരത്തില്‍…