Categories: KERALANEWSTRIVANDRUM

‘റൂമിയും കൃഷ്ണനും’ പ്രഭാഷണ പരമ്പര 19 ന് ആരംഭിക്കും

തിരുവനന്തപുരം: “റൂമിയും കൃഷ്ണനും” എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ശനിയാഴ്ച ആരംഭിക്കും.പുളിയറക്കോണം മധുവനം ആശ്രമത്തിൽ ഒക്ടോബർ 19 ന് വൈകിട്ട് 5 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

ജയരാജ് സത്യരാജ് രചിച്ച അർമേനിയൻ തത്ത്വചിന്തകനും മിസ്റ്റിക്കുമായ ജോർജ്ജ് ഇവാനോവിച്ച് ഗുർഡ്ജീഫിനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകമായ “ജോർജ്‌ ഗുർഡ്ജീഫ്: വഴിയും മൊഴിയും” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഗവർണർ നിർവ്വഹിക്കും. മത സൗഹാർദ്ധത്തിന്റെ സവിശേഷതയും പ്രസക്തിയും മുൻ നിർത്തിയുള്ള പ്രഭാഷണ പരമ്പര 19 മുതൽ 21 വരെ വൈകിട്ട് 6 മണി മുതൽ 8 മണി വരെ മൂന്ന് ഭാഗങ്ങളായാണ് നടക്കുക.

News Desk

Recent Posts

ലഹരിക്കെതിരെ കായിക ലഹരി

കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…

1 day ago

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

3 days ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

4 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

5 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

6 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

1 week ago