മലയാള സിനിമയിൽ കേരളീയത വീണ്ടെടുക്കണം – പന്ന്യൻ രവീന്ദ്രൻ

തിരു: കുടിയേറ്റവും മനുഷ്യ ചരിത്രവും എന്ന പേരിൽ ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒക്ടോബർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഒക്ടോബർ 27-ആം തീയതി ഞായറാഴ്ച തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ വച്ചു നടത്തിയ ചടങ്ങില്‍ വച്ച് മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ നിർവഹിച്ചു. ലോക സിനിമ മനസിലാക്കുന്നതിനൊപ്പം നാല് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന നമ്മുടെ മലയാള സാഹിത്യത്തെ ആസ്പദമാക്കി നിർമ്മിച്ചിരുന്ന മലയാള സിനിമയ്ക്കും ഗാനത്തിനും സംഗീതത്തിനും ഒക്കെ കേരളീയത ഉണ്ടായിരുന്നു. ആ ഭൂമിശാസ്ത്ര സാമൂഹിക ചാരുത വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ നിരൂപകനും നോവലിസ്റ്റുമായ വിജയ കൃഷ്ണൻ, നോവലിസ്റ്റും പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, ജോയിൻ്റ് കൗൺസിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, ഫിൽക്ക പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ, ഫിൽക്ക വൈസ് പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫിൽക്ക ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ പി.എസ്. അതിഥികള്‍ക്കും ഭാരവാഹികൾക്കും കാണികള്‍ക്കും നന്ദി അര്‍പ്പിച്ചു.

ഒക്ടോബർ മാസത്തിലെ കോളേജ് വിദ്യാർഥികൾക്കുള്ള ലോകസിനിമ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. പാർത്ഥിവ് പ്രകാശ്, ഹരിപ്രിയ സി. എന്നിവർക്കാണ് ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്. ആർഷ എസ്.എ., ലോപമുദ്ര എം.എൽ. എന്നിവർക്ക് രണ്ടാം സമ്മാനവും, അമൽ മുഹമ്മദ്‌ എ. എസ്., അഭിരാമി എസ് എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു. ശ്രെയസ് ഡി.പി., അലി ആസാദ്‌ എൻ.എഫ്. എന്നിവർക്ക് സമാശ്വാസ സമ്മാനവും ലഭിച്ചു.

ഫെസ്റ്റിവലിന്റെ ഭാഗമായി മീ ക്യാപ്റ്റൻ, ബ്ലൈൻഡ്‌നെസ് , ഗ്രേപ്സ് ഓഫ് റാത്ത്, സുബർണരേഖ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.

News Desk

Recent Posts

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

11 minutes ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

15 hours ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

15 hours ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

15 hours ago

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…

19 hours ago

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…

19 hours ago