Categories: KERALANEWS

കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെയും ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും പോലീസും സർക്കാരും ഇതേ വരേക്കും അതിനു തയ്യാറായിട്ടില്ല.

കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യു.എ.പി.എ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട് . മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കൈവശം വെച്ചെന്നാരോപിച്ച് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ യു.എ.പി.എ ചുമത്തി മാസങ്ങളോളം ജാമ്യം കൊടുക്കാതെ തടവറയിലിട്ട് പീഡിപ്പിച്ച സർക്കാരാണിത്. പ്രതിയുടെത് മുസ്‌ലിം പേരാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്ന് പോന്നിട്ടുള്ളത്. പ്രതികളുടെ പ്രാഥമിക അവകാശങ്ങൾ ഹനിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ നിയമം എന്ന നിലയിൽ യു.എ.പി.എ നിയമത്തിന് വെൽഫെയർ പാർട്ടി എതിരാണ്. എന്നാൽ അത് പ്രയോഗിക്കുന്നിടത്ത് ഒരു സംസ്ഥാന സർക്കാർ രണ്ട് തരം സമീപനം പുലർത്തുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ ആർ.എസ്.എസ് ബന്ധത്തെ കുറിച്ച് ഭീകരമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ദുരൂഹത ഉയർത്തുന്നു. കളമശേരി സ്ഫോടനത്തിന് പിന്നിൽ പ്രവൃത്തിച്ചവരെയും ഡൊമിനിക് മാർട്ടിനെയും രക്ഷിച്ചെടുക്കാനാണ് നീക്കമെങ്കിൽ അത് ശക്തമായി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago