ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി

തിരുവനന്തപുരം, നവംബർ 6: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ  ഗവണ്മെന്റ്  യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്.

നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, അവശ്യ ഫർണിച്ചറുകൾ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഈ വർഷം ഇതു വരെ 25 ലധികം സ്‌കൂളുകളിൽ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിർമ്മിച്ച് നൽകി കഴിഞ്ഞു.

പുതുതായി സജ്ജീകരിച്ച ഐ ടി ലാബ് ഈഞ്ചക്കൽ യു പി എസിനു കൈമാറിയ ചടങ്ങിൽ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ, കേരള പി ആർ ആൻഡ് മാർക്കറ്റിംഗ് ലീഡ് റോഷ്‌നി ദാസ് കെ, ക്വാളിറ്റി അഷ്വറൻസ് മേധാവി രാജേഷ് കുമാർ രാമചന്ദ്രൻ, ഡെലിവറി മാനേജർ പ്രദീപ് ജോസഫ്, യു ഐ ലീഡ് മനീഷ് മസൂദ്, തുടങ്ങിയവർ പങ്കെടുത്തു. ഈഞ്ചക്കൽ  ഗവണ്മെന്റ്  യു പി എസിലെ പ്രധാന അധ്യാപകനായ അജിംഷാ എം എ, ലാബ് ഇൻ ചാർജ് ദിവ്യ ആർ എസ്, മറ്റ് അധികാരികൾ തുടങ്ങിയവരും പങ്കെടുത്തു.

“സി എസ് ആർ സംരംഭങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഇതിനകം തന്നെ നിരവധി വിദ്യാലയങ്ങൾക്ക് സഹായം ഉറപ്പാക്കാൻ യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മാത്രം 25 ലധികം സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇപ്പോൾ, ഞങ്ങളുടെ സി എസ് ആർ ടീം മുൻകയ്യെടുത്ത് ഈഞ്ചക്കൽ ഗവണ്മെന്റ്റ് യു പി സ്‌കൂളിൽ പുതിയ ഐ ടി ലാബ് സജ്ജീകരിച്ചു നല്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടാൻ യത്നിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഈ ഉദ്യമം ഏറെ സഹായകരമാകുമെന്ന് തന്നെ വിശ്വസിക്കുന്നു,”  യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ പറഞ്ഞു.

യു എസ് ടിയുടെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

21 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

1 day ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

2 days ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

2 days ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago