കരുനാഗപ്പള്ളി : നന്മ മരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഭാവി തലമുറക്ക് ഗുണപ്പെടുന്നതും, എല്ലാവരും പിന്തുണക്കേണ്ടതുമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വൃക്ഷ വ്യാപന, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ് ഏഴാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദ് അധ്യക്ഷൻ ആയിരുന്നു. സി ആർ മഹേഷ് എം എൽ എ,ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനി, പാലമുറ്റത് വിജയകുമാർ, ഡോ എ പി മുഹമ്മദ്, സക്കീർ ഒതലൂർ, അനിത സിദ്ധാർഥ്, ഹരീഷ് കുമാർ, ഷീജ നൗഷാദ്, മുഹമ്മദ് ഷാഫി, സിന്ധു ആർ, റെജി ജോമി, അർച്ചന ശ്രീകുമാർ, സമീർ സിദ്ധീഖി, പ്രിയറാണി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാന തല ആദരവ് ഗവർണർ സമ്മാനിച്ചു.
ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…
സാമൂഹ്യനീതി വകുപ്പ് മുഖേന, ട്രാൻസ്ജെൻഡർ നയത്തിൻ്റെ കൂടി ഭാഗമായി നിരവധി ക്ഷേമപദ്ധതികൾ ട്രാൻസ്ജെൻഡർ മേഖലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ…
എന്‍ എസ് എസ് കോഡിനേറ്ററും നെടുമങ്ങാട് ഗവ. കോളേജ് പ്രൊഫസറുമായിരുന്നു കൊട്ടാരക്കര അമ്പലംകുന്ന് നെട്ടയം റഹുമത്ത് നിവാസില്‍ ഡോ. ആര്‍…
അപകടത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊയ്ത്തൂർക്കോണം ജാസ് ലാൻ്റിൽ കൊയ്ത്തൂർക്കോണം എം അബ്ബാസ് വിടവാങ്ങി. കൊയ്ത്തൂർക്കോണം റസിഡൻ്റ്സ് അസോസിയേഷൻ്റെ…
വിവേകാനന്ദ സംസ്കൃതി കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത…
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി…