നന്മ മരം പ്രവർത്തനം മാതൃകാപരം : ഗവർണർ പി എസ് ശ്രീധരൻ പിള്ള

കരുനാഗപ്പള്ളി : നന്മ മരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഭാവി തലമുറക്ക് ഗുണപ്പെടുന്നതും, എല്ലാവരും പിന്തുണക്കേണ്ടതുമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വൃക്ഷ വ്യാപന, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌ ഏഴാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദ് അധ്യക്ഷൻ ആയിരുന്നു. സി ആർ മഹേഷ്‌ എം എൽ എ,ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനി, പാലമുറ്റത് വിജയകുമാർ, ഡോ എ പി മുഹമ്മദ്‌, സക്കീർ ഒതലൂർ, അനിത സിദ്ധാർഥ്, ഹരീഷ് കുമാർ, ഷീജ നൗഷാദ്, മുഹമ്മദ്‌ ഷാഫി, സിന്ധു ആർ, റെജി ജോമി, അർച്ചന ശ്രീകുമാർ, സമീർ സിദ്ധീഖി, പ്രിയറാണി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാന തല ആദരവ് ഗവർണർ സമ്മാനിച്ചു.

error: Content is protected !!