തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു പി. ഭാസ്കരൻ എന്ന് പ്രഭാവർമ്മ

കേന്ദ്രസാഹിത്യ അക്കാദമിയുടെ പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സർക്കാർ വനിതാ കോളേജിൽ തുടക്കമായി.

തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലിയായിരുന്നു പി.ഭാസ്കരൻ എന്ന് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി തിരുവനന്തപുരം സർക്കാർ വനിതാ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച രണ്ടു ദിവസത്തെ പി.ഭാസ്കരൻ ജന്മശതാബ്ദി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി അദ്ദേഹം. മനുഷ്യമനസ്സിനെ ആഴത്തിൽ തൊടുന്നതായിരുന്നു പി.ഭാസ്കരന്റെ കവിതയും ചലച്ചിത്രഗാനവും . മലയാളസിനിമയുടെ ദൃശ്യസംസ്കാരത്തിൽ അടിമുടി മാറ്റം വരുത്തുന്നതായിരുന്നു അദ്ദേഹം കൂടി സംവിധാനം ചെയ്ത നീലക്കുയിൽ.

ഇന്നും പലരും അറിയാത്ത രാഷ്ട്രീയ പ്രവർത്തനത്തിന്റെ നാളുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ തലമുറ പി. ഭാസ്കരനെ ആഴത്തിൽ പഠിക്കണമെന്നും പ്രഭാവർമ്മ പറഞ്ഞു. ഗാനങ്ങളിൽ കേരളീയതയെ എല്ലാ അർത്ഥത്തിലും സമഗ്രതയിൽ ആവിഷകരിച്ച കവിയായിരുന്നു പി.ഭാസ്കരൻ എന്ന് മുഖ്യപ്രഭാഷണം നടത്തിയ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ജെ.എസ്. അനില അദ്ധ്യക്ഷയായി. സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗങ്ങളായ ഡോ. സാബു കോട്ടുക്കൽ, ഡോ.ടി.കെ. സന്തോഷ് കുമാർ , മലയാള വിഭാഗം മേധാവി ഡോ.വി. ലാലു, കോളേജ് ഐക്യു എസി കോർഡിനേറ്റർ ഡോ. എസ്.കെ.ഗോഡ് വിൻ എന്നിവർ സംസാരിച്ചു.

കഥാകൃത്ത് എൻ. രാജൻ, കവികളായ സാവിത്രി രാജീവൻ, വീരാൻ കുട്ടി,വിജയരാജമല്ലിക, നിരൂപകരായ എം.കെ.ഹരികുമാർ , ഡി.പി. അജി എന്നിവർ പി.ഭാസ്കരന്റെ കാവ്യലോകത്തെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.ഭാസ്കരന്റെ ഗാനലോകത്തെപ്പറ്റി നാളെ (വ്യാഴം) നടക്കുന്ന സെമിനാറിൽ മഞ്ചു വെള്ളായണി, പി.എൻ.ഗോപീകൃഷ്ണൻ , ഇ. ജയകൃഷ്ണൻ , ടി.പി. ശാസ്തമംഗലം, ബി.രാമചന്ദ്രൻ പിള്ള , പി. സുഭാഷിണി തങ്കച്ചി , അശോകൻ പുതുപ്പാടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനം എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അദ്ധ്യക്ഷത വഹിക്കും.

News Desk

Recent Posts

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം

കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…

7 days ago