വൈലോപ്പിള്ളി സംസ്കൃതി ഭവന് സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു.
വൈലോപ്പിള്ളി സംസ്കൃതി ഭവന് വെസ് ചെയര്മാന് ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പു ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, നൃത്തോത്സവം ക്യൂറേറ്റര്‍ കലാമണ്ഡലം വിമലമേനോന്, വൈലോപ്പിള്ളി സംസ്കൃതി ഭവന് മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, ഭരണസമിതി അംഗം സി.എന്‍. രാജേഷ് എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിമലാ മേനോനെ, വി.കെ. പ്രശാന്ത് എം.എല്‍.എ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാറാണി മോഹിനിയാട്ടവും അനഘ പണ്ഡിയാറ്റ് കഥകും പൂജിതാ ഭാസ്കര്‍ ഭരതനാട്യവും അവതരിപ്പിച്ചു. 18 വരെയാണ് ചിലങ്ക നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …