കേരള ഫൈൻ ആർട്സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മുന്നിൽ ക്യാമ്പസിലെ വെള്ളക്ഷാമം ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം.
കേരള ഫൈൻ ആർട്സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടന്നുവരുന്ന വഴിയിൽ വിദ്യാർഥികൾ ബക്കറ്റുകളും പോസ്റ്ററുകളുമടക്കം പരാതിയറിയിച്ചത് ശ്രദ്ധയിൽപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദുവും, എം.എൽ.എ ആന്റണി രാജുവും നേരിട്ട് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ നേരിൽ കേൾക്കുകയും അവരെ സമാധാനിപ്പിച്ച് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നു വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.
വെള്ളക്ഷാമം പരിഹരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കാമെന്നും വിഷയം ശ്രദ്ധയിപ്പെട്ട എം.എൽ.എ ആന്റണി രാജു അറിയിച്ചു. പ്രപ്പോസൽ നൽകിയാൽ വേഗത്തിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് നൽകുന്നതിനുള്ള ഉടൻ നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ചും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ തയ്യാറാണെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ വിദ്യാർഥികൾക്ക് ആശ്വാസമായി.
വരും ദിവസങ്ങളിൽ ഡി.ടി,ഇ ,കോളേജ് യൂണിയൻ ഭാരവാഹികൾ , പ്രിൻസിപ്പൽ , പി .ടി .എ പ്രതിനിധികൾ, അധ്യാപക അനധ്യാപക പ്രതിനിധികൾ എന്നിവരെ വിളിച്ചു ചേർത്ത് കോളേജിന്റെ വികസനവും വിദ്യാർത്ഥികളുടെ ആവശ്യങ്ങളും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിതലയോഗം ചേരുമെന്നും മന്ത്രി ഡോ: ആർ.ബിന്ദു അറിയിച്ചു.
തുടർന്ന് കേരള ഫൈൻ ആർട്സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ മന്ത്രി ഉദ്‌ഘാടന വേളയിൽ അഭിനന്ദിച്ചു.സാമൂഹ്യബോധവും പ്രതികരണ ശേഷിയും ഉള്ളവരായാണ് നാളത്തെ കലാകാരന്മാരും കലാകാരികളും വളർന്നു വരേണ്ടതതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതില് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില് ഇന്ത്യന് നാവികസേന…
2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…