വെളളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി *ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഷി ലീഡ്സ് എക്സ്പോ-2025* കോളേജിലെ മണ്ഡപത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
സ്ത്രീ ശക്തികരണത്തിന് സഹായകരമാകുന്ന സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ‘ഷീ ലീഡ്സ്’ എക്സ്പോയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വയം സഹായ സംഘങ്ങളുടെ പങ്കാളിത്തം, സംരംഭങ്ങളുടെ പരിചയപ്പെടൽ, ചക്കചായ, കൂൺ കോഫി, ബിരിയാണി, കപ്പ, ചെറുധാന്യ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂല്യ വർദ്ധിത-ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഷീ ലീഡ്സ്’ എക്സ്പോ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച നല്കുന്നതിനോടൊപ്പം സ്ത്രീ ശക്തികരണത്തിന് സഹായകരമാകുന്ന സംരംഭക സാധ്യതകൾ മനസ്സിലാക്കുന്നതിനും സഹായിക്കും.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …