ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ- സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ, കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു.
കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ തിരുവാതംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടത്തെലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങൾ കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കർശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആര് നടത്തിയാലും കർശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…