പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രഭാസ് നായകനാകുന്ന ‘ദ രാജാ സാബി’ന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകര്‍ പുറത്തു വിട്ടു. 2025 ഡിസംബർ 5 ന് ലോക വ്യാപകമായി ചിത്രം തിയേറ്റർ റിലീസ് ചെയ്യും. ടീസർ ജൂൺ 16 ന് പുറത്തിറങ്ങും. ഒരു റിബൽ മാസ് ഫെസ്‌റ്റിവലിന് പ്രേക്ഷകർക്ക് ഡിസംബർ അഞ്ചിന് സാക്ഷ്യം വഹിക്കാൻ ആകുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. ക്രിസ്‌മസ് ഫെസ്‌റ്റിവൽ സീസൺ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ചേഞ്ചർ ആകും എന്ന് തന്നെയാണ് പ്രതീക്ഷ.
വേറിട്ട സ്‌റ്റൈലിലും സ്വാഗിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായാണ് പ്രഭാസ് രാജാ സാബിൽ പ്രത്യക്ഷപ്പെടുക. പ്രേക്ഷകരെ രസിപ്പിക്കുന്ന അമാനുഷികതയും മിത്തുകളും സന്നിവേശിപ്പിച്ചുകൊണ്ടാണ് ചിത്രം കഥ പറയുന്നത്. ” ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഒരല്പം ത്രില്ലറും ഹൊററും കുറച്ച് പ്രണയവും രാജാ സാബിനെ പ്രേക്ഷകപ്രിയമാക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
പൊങ്കൽ സമയത്ത് റിലീസ് ചെയ്‌ത രാജാസാബിൻ്റെ സ്പെഷൽ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ രാജാസാബ് മോഷൻ പോസ്റ്ററും ശ്രദ്ധേയമായി. ഫാമിലി എൻ്റർടെയ്‌നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാൻ്റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്’.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…