അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’. ജൂലൈയിൽ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു. നോവോര്‍മ്മയുടെ മധുരം, സര്‍ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂര്‍.
ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാ സംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിംഗ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…