സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു
ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബിഐഎസ് അംഗീകാരം ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ നിർവഹിച്ചു.
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനു ലഭിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ബി ഐ എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സതേൺ റീജിയൺ പ്രവീൺ ഖന്ന അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ
സർട്ടിഫിക്കറ്റ് കൈമാറി.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എച്ച് . വെങ്കിടേഷ് അധ്യക്ഷനായി. സൗത്ത് സോൺ ഐ. ജി. എസ്. ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡി ഐ.ജി ഡോ എസ് സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി എം. പി മോഹനചന്ദ്രൻ, ചേർത്തല എ .എസ് പി. ഹരിഷ് ജയിൻ തുടങ്ങി വിവിധ പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
അംഗീകാരത്തിനു മുന്നോടിയായി ചെന്നൈയിലെ ദക്ഷിണമേഖല ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് ഓഫിസിലെ വിദഗ്ധ സംഘം ആറുമാസം മുൻപ് സ്റ്റേഷനിലെത്തി ആദ്യഘട്ട പരിശോധന നടത്തി തുടർന്ന് ഒട്ടേറെ പരിശോധനകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. ക്രമസമാധാനപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ഗുണമേന്മ, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകൾ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോഗസ്ഥരുടെ മികച്ച പെരുമാറ്റം. ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകുന്നത്.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…