കേരള സർക്കാരിന്റെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
കീമിൻറെ റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയും തകർക്കുക എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമായി എടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന സർക്കാർ സ്പോൺസേർഡ് അട്ടിമറിയുടെ തുടർച്ചയാണ് ഇപ്പോൾ കീമിൻറെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
ഇത്തരം ബുദ്ധി ശൂന്യമായ നടപടികൾക്ക് നേതൃത്വം കൊടുക്കുന്നവരെ ഈ സിസ്റ്റത്തിൽ നിന്ന് തന്നെ എടുത്ത് പുറത്തു കളയണം.
റാങ്ക് പട്ടിക അട്ടിമറിക്കാനായി അവസാന നിമിഷം ഏർപ്പെടുത്തിയ വ്യവസ്ഥകൾ എടുത്തു മാറ്റി പുതുക്കിയ റാങ്ക് ലിസ്റ്റ് കോടതി അനുമതിയോടെ എത്രയും പെട്ടെന്ന് സമർപ്പിക്കണം. അല്ലാതെ വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കരുത് – രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചുഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന…
സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമരം ജനാധിപത്യ…
തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ്…
കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്സോ ജെ.ജെ, ആർ.ടി.ഇ.ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല…
കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവവെള്ളാളർ, തമിഴ്‌നാട്ടിൽ നിന്ന് കൃഷിയ്ക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപാർത്തവരാണ്. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ…
ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…