നെടുമങ്ങാട് : വേങ്കവിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം അതിദാരുണം.
ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കായിക താരങ്ങളെ വാർത്തെടുക്കുകയും, നിരവധികായിക താരങ്ങൾക്ക് സംസ്ഥാന കേന്ദ്ര സർവീസുകളിൽ ജോലി ഉറപ്പാക്കുകയും ചെയ്ത ഒരു സിമ്മിംഗ് ക്ലബ്ബാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. സർക്കാർ ജോലി നിരവധി കുടുംബങ്ങൾ പ്രതീക്ഷിച്ച് തങ്ങളുടെ കുട്ടികളെ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇത്.
ഈ നീന്തൽ ക്ലബ്ബിന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളും, മുഴുനീളെ പ്രവർത്തിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥനെ നിയമിക്കുവാനും ആനാട് ഗ്രാമപഞ്ചായത്തും, നിലവിലെ സിമ്മിംഗ് ക്ലബ്ബും അടിയന്തരമായി മേൽ നടപടികൾ സ്വീകരിക്കണമെന്ന്
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികൾ സ്ഥലം സന്ദർശിച്ചുകൊണ്ട് അധികാരികളോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, ലാൽ ആന പ്പാറ, പറയങ്കാവ് സലീം, വെമ്പിൽ സജി, ഷൈജു തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…