കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാട് ചെയ്യുകയും ചെയ്തു. സാധനങ്ങൾ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകൾ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിർകക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. 30 ബാഗുകളുടെ നഷ്ടപരിഹാരം നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.
അയച്ച വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിർകക്ഷിക്ക് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സാധുവായ യാതൊരു വിശദീകരണവും എതിർകക്ഷി ബോധിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ അധാർമികമായ വ്യാപാര രീതി എതിർകക്ഷി അവലംബിച്ചു എന്ന് ബെഞ്ച് വ്യക്തമാക്കി.
30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നൽകി.
പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് സിബിൻ വർഗീസ് ഹാജരായി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…