Block Title

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിന് ആവേശോജ്ജ്വല സമാപനം

തിരുവനന്തപുരം/കോവളം : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രവാസി – കേരള കുട്ടികളെ ഒന്നിച്ചു ചേർത്ത് ലോകകേരളസഭാ മാതൃകയിൽ കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ പ്രവാസി – കേരള കുട്ടികളുടെ ത്രിദിന സഹവാസക്യാമ്പിൻ്റെ സമാപനവേദിയിൽ ഉയർന്ന കേട്ടത് ‘തുടരും” എന്ന ശബ്ദം.

ഭാഷയുടെയും ദേശത്തിൻ്റെയും അതിർവരമ്പുകൾ താണ്ടി സൌഹൃദലഹരിയിൽ ഉല്ലസിച്ച കുട്ടിക്കൂട്ടം ഒരൊറ്റ ശബ്ദത്തിൽ പറഞ്ഞു ‘ഞങ്ങൾക്കിനിയും ഇതുപോലെ ഒന്നിച്ച് കൂടണം. നാടിനെ അറിയണം. സ്വദേശത്തെയും വിദേശത്തെയും പരസ്പരം കാര്യങ്ങൾ പങ്കിടണം. പുതിയ ആശയങ്ങളിൽ ചിറകുവിരിക്കണം…’ കുട്ടികളുടെ ആവശ്യപ്പെട്ട പ്രകാരം വേരുകൾ ചിറകുകൾ സഹവാസക്യാമ്പുകൾ വരുംവർഷങ്ങളിലും തുടരുമെന്നും പുതിയ കൂട്ടുകാരെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും സംഘാടകരായ ഐ.ബി സതീഷ് എം.എൽ.എയും മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കടയും ഉറപ്പുനൽകി.

ഇന്നലെ വൈകിട്ട് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടന്ന സമാപന സമ്മേളനത്തിന് മുന്നോടിയായി മേയർ ആര്യാ രാജേന്ദ്രൻ കുട്ടികളെ കാണാനെത്തി അവരോട് സംവദിച്ചു. ക്യാമ്പിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മേയർ, പാട്ടുപാടാൻ ഒപ്പം കൂടിയതോടെ കുട്ടിക്കൂട്ടം ഹാപ്പി. രാവിലെ പൊഴിയൂർ പൊഴിക്കര ബീച്ച് സന്ദർശിച്ചാണ് 50 അംഗ സംഘം യാത്ര തുടങ്ങിയത്. ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാലി കുട്ടികൾക്ക് കടൽപ്പാട്ടും കടൽഭാഷയുമൊക്കെ പരിചയപ്പെടുത്തി. തദ്ദേശീയരുമായി മത്സ്യബന്ധന രീതികളെക്കുറിച്ച് സംസാരിച്ചു. തുടർന്ന്
ആഴിമല ശിവക്ഷേത്രം സന്ദർശിച്ചു. വിഴിഞ്ഞം ഹാർബറും തുറമുഖവും കണ്ടു. സംസ്ഥാന വികസനക്കുതിപ്പ് നേരിട്ട് മനസിലാക്കിയതോടെ പ്രവാസിക്കുട്ടികളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. അഭിമാനത്തോടെ വിഴിഞ്ഞം തുറമുഖമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ സ്വദേശിക്കൂട്ടുകാർ ഉത്സാഹിച്ചു. തുടർന്ന്, സംഘം കേരള ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് വില്ലേജിലെത്തി കാഴ്ചകൾ കണ്ടു. സമാപന സമ്മേളനത്തിൽ കുട്ടികൾ മൂന്നുദിവസത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ക്യാമ്പിനായുള്ള നിർദേശങ്ങളും പങ്കുവെച്ചു.

‘ഇങ്ങനൊരു ക്യാമ്പ് കേരളത്തിൽ ഇതാദ്യമായാണ്. കാട്ടാക്കട മണ്ഡലത്തിൽ അടുത്ത വർഷവും വിപുലമായി ഈ ക്യാമ്പ് നടത്തും. അന്ന് ഇത്തവണ വന്ന വിദേശത്തെയും സ്വദേശത്തെയും കുട്ടികൾക്കായിരിക്കും കൂടുതൽ പരിഗണന നൽകുന്നതെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ഭൂമി മലയാളം പ്രസിദ്ധീകരണത്തിൽ ക്യാമ്പുമായി ബന്ധപ്പെട്ട കുട്ടികളുടെ കുറിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ബി സതീഷ് എംഎല്‍.എയുടെ ദീർഘവീക്ഷണത്തിനൊപ്പം മലയാളം മിഷന്റെ 18 ജീവനക്കാരും ഒരുമിച്ചതോടെയാണ് ഇത്തരമൊരു ക്യാമ്പ് യാഥാർത്ഥ്യമായതെന്ന് ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി പറഞ്ഞു.

അധ്യാപകനും ബി ആർ സി കാട്ടാക്കട ബ്ലോക്ക് പ്രോജക്റ്റ് കോ- ഓർഡിനേറ്റർ എൻ ശ്രീകുമാറിനെ, ഐബി സതീഷ് എംഎല്‍.എ ആദരിച്ചു. ചടങ്ങിൽ അധ്യാപികമാരായ സിന്ധുവിനെയും അഖിലയെയും അഭിനന്ദിച്ചു. മലയാളം മിഷൻ ഇൻ ചാർജ് ആൻഡ് ഫിനാൻസ് ഓഫീസറുമായ സ്വാലിഹ, റേഡിയോ മലയാളം ക്ലബ്‌ പ്രൊജക്റ്റ്‌ ഹെഡും പ്രശസ്ത ചെറുകഥാകൃത്തുമായ ജേക്കബ് എബ്രഹാം, രക്ഷകർത്താക്കളുടെ പ്രതിനിധി ആന്റണി ഐസക്ക് എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച പുരസ്‌കാരവും ഗ്രേത്ത തൂൺബെരീയ എന്ന ബുക്കും സമ്മാനിച്ചു. കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി ‘വേരുകള്‍ ചിറകുകള്‍’ അകം – പുറം കുട്ടികളുടെ സഹവാസക്യാമ്പ് ആഗസ്റ്റ് 8നാണ് ആരംഭിച്ചത്. പുളിയറക്കോണം മിയാവാക്കി വനത്തില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്‌ അയ്യർ ഐ.െ.െസ് ഉദ്ഘാടനം ചെയ്തു.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള 25 മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ 25 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ താമസിച്ച് ‘സഹ്യനില്‍ നിന്ന് സാഗരം വരെ’ എന്ന നാടറിവ് യാത്രയില്‍ പങ്കാളികളായി. കോട്ടൂർ വനത്തിൽനിന്ന്‌ ആരംഭിച്ച കുട്ടിസംഘത്തിൻ്റെ യാത്രയിൽ നാഞ്ചല്ലൂർ പാടശേഖരവും നെയ്യാറും അരുവിപ്പുറവും പശുപരിപാലനവുമൊക്കെ ഉൾപ്പെട്ടിരുന്നു.

News Desk

Recent Posts

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

23 hours ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

3 days ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

3 days ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

4 days ago