തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം തിരുവനന്തപുരം നന്തന്‍കോട് നളന്ദയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ രാജേഷ് കെ. എരുമേലി അയ്യങ്കാളി അനുസ്മരണപ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി. വൈലോപ്പിള്ളി സംസ്കൃതിഭവൻ മെമ്പർസെക്രട്ടറി മനേക്ഷ് പി. എസ്, അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി. ആര്‍. ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. തുടർന്ന് കവി ശ്രീകല ചിങ്ങോലി കാവ്യാലാപനം നടത്തി. ദിലീപ് കുറ്റിയാണിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ അവതരിപ്പിച്ച ‘മഹാവീരൻ അയ്യങ്കാളി’ ദൃശ്യാവിഷ്കാരം അരങ്ങേറി.
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കായി ഓണാശംസാകാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർത്ഥികൾക്ക് ഓണാക്കോടിയും മധുരവും സമ്മാനിച്ച് മന്ത്രി ഡോ:ആർ.ബിന്ദു. ചണം,…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 4) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും. പ്രധാന വേദിയായ നിശാഗന്ധിയിൽ…
ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സദസിനെ ആവേശത്തിലാക്കി തമിഴ് നടൻ രവി മോഹനും ( ജയം രവി )സദസിൽ…
ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി,…
സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു. EN 24 NEWS മാനേജിങ് ഡയറക്ടറും സ്നേഹദൂത്…