തൃശൂർ : സംസ്ഥാനത്ത് കൈക്കൂലി കേസിൽ കഴിഞ്ഞ 10 വർഷത്തിനിടെ പിടികൂടിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 5 ദിവസത്തിനുള്ളിൽ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ടു മാളയിലെ പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ആ വിവരങ്ങൾ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് വകുപ്പിലേക്ക് അപേക്ഷ കൈമാറി.
എന്നാൽ വിജിലൻസ് വകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ കൈവശം ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാത്തതിനാൽ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലേക്കും ആഭ്യന്തര വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ കൈമാറിയതായി പരാതിക്കാരനെ അറിയിച്ചെങ്കിലും കൃത്യമായ മറുപടി ആ വകുപ്പുകളിൽ നിന്നു ലഭിച്ചില്ല. വിജിലൻസ് അഡീഷണൽ സെക്രട്ടറിക്ക് അപ്പീൽ നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഷാന്‍റി ജോസഫ് തട്ടകത്ത് സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ നൽകിയത്.
തുടർന്ന് മനഃപൂർവമല്ലാത്ത പിഴവ് മാപ്പാക്കണമെന്നും മറ്റു നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും വീഴ്ചയിൽ നിന്നു പാഠം ഉൾക്കൊണ്ട് അപേക്ഷകളിൽ കൃത്യമായും സൂക്ഷ്മമായും കൈാര്യം ചെയ്യാമെന്നും വിവരാവകാശ കമ്മിഷനെ ഒന്നാം അപ്പീൽ അധികാരി കൂടിയായ വിജിലൻസ് അണ്ടർ സെക്രട്ടറി രേഖാമൂലം അറിയിച്ചു
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ…
ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക…
ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതിആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ…
മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന…
വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ…
ഭാരതീയ വിദ്യാഭവൻ, തിരുവനന്തപുരംയിലെ സോഷ്യൽ സയൻസ് വിഭാഗം സംഘടിപ്പിച്ച മൂന്നാമത്തെ പതിപ്പ് BMUN 2025, ഒക്ടോബർ 22, 2025-ന് വലിയ…