ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയാകാൻ അവസരം
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രസ്തുത ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം.
മലബാർ മേഖലയിലുള്ളവർക്ക് മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ – ജിത്തു അഷ്‌റഫ് – ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ പുതിയ ചിത്രത്തിന്റെ നായികയാവാനുള്ള ഓഡിഷനിൽ പരിഗണിക്കപ്പെടാൻ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ ( ലേറ്റസ്റ്റ്), ഒരു മിനുട്ടിൽ താഴെയുള്ള പെർഫോമൻസ് വീഡിയോ, ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ e4actress@gmail.com എന്ന നമ്പറിലേക്കോ അയക്കുക. 2025 സെപ്റ്റംബർ 15 വരെ ലഭിക്കുന്ന അപേക്ഷകൾ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.
കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം…
വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…
ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…
തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…