നെടുമങ്ങാടിനെ ഓണാവേശത്തിലാഴ്‌ത്തി ഓണോത്സവം 2025ന് തുടക്കമായി. കല്ലിങ്കൽ ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നടനും സംവിധായകനുമായ ബേസിൽ ജോസഫും മുഖ്യാതിഥികളായിരുന്നു.
സംസ്ഥാന സർക്കാരും നെടുമങ്ങാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
അത്തപ്പൂക്കളമത്സരം, ഘോഷയാത്ര, വിവിധ കായിക കലാമത്സരങ്ങൾ, വിപണനമേളകൾ, അമ്യൂസ്മെൻ്റ് പാർക്ക്, കാർണിവൽ, സാംസ്‌കാരിക സമ്മേളനങ്ങൾ സംഗീതരാവുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 8 വരെയാണ് ഓണാഘോഷം.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ…
നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ…
പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.ആയിരത്തിലധികംഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം…
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും…
രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റുരാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ്…