പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക-കെ എസ് പി എൽ നിയമസഭാ മാർച്ച് ഒക്ടോബർ 7 ന്

തിരുവനന്തപുരം: 2024 ജൂലൈ 1 മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഒക്ടോബർ 7 ന് ചൊവ്വ നിയമസഭ മാർച്ച് നടത്തും മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകൾ വിതരണം ചെയ്യുക. മെഡിസെപ്പ് -ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019 ൽ ഇടതു സർക്കാർ നിർത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക. ഇ പി എഫ് പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യം ഹൈക്കോടതി വിധി നടപ്പാക്കുക, സഹകരണ ബാങ്ക് പെൻഷൻകാരുടെ ഡിഎ വർദ്ധനവ് കോടതി ഉത്തരവ് നടപ്പാക്കുക. കെ എസ് ആർ ടി സി പെൻഷൻകാർക്ക് പെൻഷൻ മുടങ്ങാതെ നൽകുക, സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ ഹനിച്ചു കളയുന്ന ഇടതു സർക്കാർ നയം പിൻവലിക്കുക. സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുക, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭ സമരത്തിൽ ഉന്നയിക്കുന്നത്.

കാലത്ത് 11 മണിക്ക് വി ജെ ടി ഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. കെ പി എ മജീദ് എം എൽ എ, പി അബ്ദുൽ ഹമീദ് എം എൽ എ, മഞ്ഞളാംകുഴി അലി എം എൽ എ, പ്രൊഫ. കെ കെ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ്, പി. ഉബൈദുള്ള എം എൽ എ.ടി വി ഇബ്രാഹിം എം എൽ എ. | അഡ്വ. എൻ ഷംസുദ്ദീൻ എം എൽ എ.പി. കെ. ബഷീർ എം എൽ എ, കുറുക്കോളി മൊയീൻ എം എൽ എ, നജീബ് കാന്തപുരം എം എൽ എ. ബീമാപ്പള്ളി റഷീദ്, സർവ്വീസ് സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്യും.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago