Categories: KERALANEWSTRIVANDRUM

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഡീലിമിറ്റേഷന് മുമ്പ് തിരുവനന്തപുരം കോര്‍പറേഷനില്‍ 100 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 101 ആക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷം ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ ആസൂത്രിതമെന്നു സംശയിക്കത്തക്ക തരത്തിലുള്ള പുനക്രമീകരണങ്ങളാണ് നടന്നിരിക്കുന്നത്. പത്താം വാര്‍ഡായ പാങ്ങപ്പാറയില്‍ മൂന്നു ബൂത്തുകളിലായി 3153 വോട്ടര്‍മാര്‍ മാത്രമുള്ളപ്പോള്‍ ബീമാപ്പള്ളി വാര്‍ഡില്‍ 17 ബൂത്തുകളിലായി 17223 വോട്ടര്‍മാരാണ് ഉള്ളത്. പൂന്തുറ 70 ാം വാര്‍ഡില്‍ 10 ബൂത്തുകളിലായി 14634 വോട്ടര്‍മാരും വാര്‍ഡ് 82 ഫോര്‍ട്ട് വാര്‍ഡില്‍ ഒന്‍പത് ബൂത്തുകളിലായി 13902 വോട്ടര്‍മാരുമാണ്. വിഴിഞ്ഞം, വലിയതുറ, വള്ളക്കടവ് വാര്‍ഡുകളിലും പതിനൊന്നായിരിത്തിനു മുകളിലാണ് വോട്ടര്‍മാര്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വോട്ടര്‍മാരെ കുത്തിനിറച്ച് പരമാവധി അവരില്‍ നിന്നുള്ള ജനപ്രതിനിധികളെ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നിരിക്കുന്നത്. വാര്‍ഡിലെ ജനസംഖ്യയെ എങ്ങിനെ ക്രമീകരിക്കണമെന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം ഫണ്ട് വിനിയോഗത്തിലും അസമത്വത്തിനും അതുവഴി ന്യൂനപക്ഷ മേഖലകളില്‍ വികസന മുരടിപ്പിനും ഇത് ഇടയാക്കും. ആയതിനാല്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ സത്വരവും സമഗ്രവുമായ പരിഹാരണം കാണണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ് സംബന്ധിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago