Categories: NEWS

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ് 15 ഒക്ടോബര്‍ 2025



ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടി

ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചെറുന്നിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് പരിപൂര്‍ണ്ണമായ പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നേറുകയാണ്.  ചെറുന്നിയൂര്‍ പോലെയുള്ള ഗ്രാമങ്ങളിലെ ഈ മുന്നേറ്റം, ‘എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ അറിവും കഴിവും ഉയര്‍ത്തുന്ന യാത്രയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കില-കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ചെറുന്നിയൂര്‍ സ്‌കൂളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഒ.എസ് അംബിക എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Amrutha Ponnu

Recent Posts

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

3 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ ‌2025

കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…

3 hours ago

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ 2025

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…

3 hours ago

പ്രസിദ്ധീകരണത്തിന്…….മാരാർജി ഭവൻതിരുവനന്തപുരം15-10-25

ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…

7 hours ago

ആഗോള കൈകഴുകൽ ദിനം :  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം:  ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും  ബോധവത്കരണ…

7 hours ago

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ  പ്രഖ്യാപിച്ചു

വിജയിച്ച  എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ, അംഗീകാരങ്ങൾ, ഉപാധികളോടെയുള്ള ജോലി ഓഫറുകൾ എന്നിവ ലഭിച്ചുതിരുവനന്തപുരം, ഒക്ടോബർ 15, 2025: പ്രമുഖ എ…

7 hours ago