ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന മാനവ മൈത്രീ സംഗമം – 2025 ഈ മാസം 28 നാണ് കനകക്കുന്നിൽ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ മേഖലകളിലെ
ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷണങ്ങൾക്കൊപ്പം സൂഫി സംഗീതം,രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അവതരിക്കപ്പെടും. തുടർന്ന് ‘കേരളം ഇന്നലെ ഇന്ന്നാളെ’ എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറും. പകൽ 2.15 മുതൽ 8 വരെയാണ് മാനവ മൈത്രീ സംഗമം കനകക്കുന്നിൽ നടക്കുക. ലോഗോ പ്രകാശന ചടങ്ങിൽ, പ്രൊഫ.അലിയാർ, കവയിത്രി റോസ്മേരി, കർണാടക സംഗീതജ്ഞ അബ്രദിത ബാനർജി, നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവ മൈത്രീ സംഗമം ജനറൽ കൺവീനറുമായ ഡോ.പ്രമോദ് പയ്യന്നൂർ, ഗായിക അനിത ഷേക്ക്, സംവിധായക വിധു വിൻസെന്റ്, പ്രൊഫ.ശിശു ബാലൻ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…