മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സൃഷ്ടി സ്ഥിതി സംഹാരം “എന്ന ചിത്രത്തിൽ, വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനത്തിന്, സംഗീതം നിർവ്വഹിച്ച്, ഗാനം ആലപിച്ചതോടെയാണ്, ശ്യാമ കളത്തിൽ ശ്രദ്ധേയയായത്.
സംഗീത ചക്രവർത്തി നെയ്യാറ്റിൻകര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ കളത്തിൽ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും, ഗാന പ്രവീണയും പാസായി. തുടർന്ന്, പരമശിവ മേനോന്റെ കീഴിലും, സംഗീതം അഭ്യസിച്ചു. സംഗീതത്തിലെ നാട്ടുവാങ്കവും നേടിയെടുത്തു. തുടർന്ന്, ആകാശവാണിയിൽ, ശ്രദ്ധേയമായ ലളിത ഗാനങ്ങൾ ആലപിചുതോടെ, ശ്യാമ കളത്തിൽ കൂടുതൽ ശ്രദ്ധേയയായി.
സംഗീത കച്ചേരികളിലും, തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള, ശ്യാമ, സംഗീതപ്രതിഭകളുമായി ചേർന്ന്, വിദേശത്തും, നാട്ടിലുമായി നിരവധി, സംഗീത സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇതിലൂടെ ശ്യാമ കൂടുതൽ ശ്രദ്ധേയയാകുകയും ചെയ്തു.
ലളിതഗാനം, ഭക്തി ഗാനങ്ങൾ, സംഗീത പാരായണം എന്നീ സംഗീത മേഖലകളിൽ, കൂടുതൽ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശ്യാമ കളത്തിൽ, ബെന്നി പി.തോമസിന്റെ “സൃഷ്ടി സ്ഥിതി സംഹാരം “എന്ന പുതിയ ചിത്രത്തിലൂടെ, സിനിമാ സംഗീത മേഖലയിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമാ മേഖലയിൽ ഒരു ഗായികയായും, സംഗീത സംവിധായികയായും അറിയപ്പെടാനാണ് ശ്യാമ കളത്തിലിന്റെ ആഗ്രഹം. അതിനായി തുടർന്നും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ശ്യാമ കളത്തിൽ അറിയിച്ചു.
അയ്മനം സാജൻ
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…