Categories: KERALANEWS

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ

ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഹർണൂർ സിങ്ങിൻ്റെ പ്രകടനമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. കഴിഞ്ഞ മല്സത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. സഞ്ജു സാംസനും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  

ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ താരം പ്രഭ്സിമ്രാൻ സിങ്ങും യുവതാരം ഹർനൂർ സിങ്ങും ചേർന്നായിരുന്നു പഞ്ചാബിന് വേണ്ടി ഇന്നിങ്സ് തുറന്നത്. പ്രഭ്സിമ്രാൻ്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 23 റൺസെടുത്ത പ്രഭ്സിമ്രാനെ ബാബ അപരാജിത് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഉദയ് സഹാരനും ഹർനൂറും ചേർന്ന് അതീവശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റിന് 107 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.

സ്കോർ 138ൽ നില്ക്കെ ഉദയ് സഹാരനെ പുറത്താക്കി അങ്കിത് ശർമ്മ കൂട്ടുകെട്ടിന് അവസാനമിട്ടു. 37 റൺസെടുത്ത ഉദയ് ക്ലീൻ ബൌൾഡാവുകയായിരുന്നു. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ഒരോവറിൽ ഇരട്ടപ്രഹരമേല്പിച്ച് എൻ പി ബേസിൽ പഞ്ചാബിനെ സമ്മർദ്ദത്തിലാക്കി.അൻമോൽപ്രീത് സിങ്ങും ക്യാപ്റ്റൻ നമൻ ധീറും ഓരോ റൺ വീതമെടുത്ത് മടങ്ങി. ഇരുവരും ബേസിലിൻ്റെ പന്തിൽ അസറുദ്ദീൻ ക്യാ ച്ചെടുത്താണ്  പുറത്തായത്. ആറ് റൺസെടുത്ത രമൺദീപ് സിങ്ങിനെ അങ്കിത് ശർമ്മയും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 162 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.

എന്നാൽ ഹർനൂർ സിങ്ങും സലിൽ അറോറയും ചേർന്ന് ആറാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തു. കളിയവസാനിക്കുന്നതിന് തൊട്ടു മുൻപാണ് 36 റൺസെടുത്ത സലിൽ അറോറയെ ബാബ അപരാജിത് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. കളി നിർത്തുമ്പോൾ ഹർനൂർ സിങ് 126 റൺസോടെയും കൃഷ് ഭഗത് രണ്ട് റൺസോടെയും ക്രീസിലുണ്ട്. രഞ്ജി ട്രോഫിയിൽ ഹർനൂറിൻ്റെ ആദ്യ സെഞ്ച്വറിയാണിത്. 11 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഹർനൂറിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എൻ പി ബേസിലും അങ്കിത് ശർമ്മയും ബാബ അപരാജിത്തും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Amrutha Ponnu

Recent Posts

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ…

1 day ago

വീട്ടിൽ മോഷണശ്രമം….ഗള്‍ഫിലുള്ള മകള്‍ സിസിടിവിയിലൂടെ കണ്ടു…മോഷ്ടാവ് കുടുങ്ങി.

കൊട്ടാരക്കര: വീട്ടില്‍ മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്‍ഫിലുള്ള മകള്‍ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി.…

1 day ago

കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം…

2 days ago

ആശമാർക്ക് പുതിയ ഉച്ചഭാഷിണി എത്തി

തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.പോലീസ്…

2 days ago

പി എം ശ്രീ പദ്ധതിയുടെ പേരിൽ സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ:മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം…

2 days ago

വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചു -മന്ത്രി എ കെ ശശീന്ദ്രന

രണ്ട് റോഡുകള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചുവികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ…

2 days ago