Categories: KERALANEWS

വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ24/10/2025

മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിനൽകിയതോടെ വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മൈലം സർക്കാർ കെ വി എൽപി സ്കൂളിലെ വർണകൂടാരം മാതൃകാ പ്രീ- സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പൊതുവിദ്യാലയങ്ങൾ  മികച്ച പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. വർണകൂടാരം പോലുള്ള സൗഹൃദ ഇടങ്ങൾ   കഴിവുകൾ പ്രകടിപ്പിക്കാൻ വഴിഒരുക്കുന്നു. നിർമിതബുദ്ധിസാധ്യത ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഉയർന്ന വിജയശതമാനം നിലനിർത്തിയ വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. ജില്ലാ സിപിസി എസ് എസ് കെ ജി.കെ. ഹരികുമാർ പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. മൈലം സർക്കാർ കെ വി എൽപിഎസ് സ്കൂൾ പ്രധാന അധ്യാപിക പി. ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, മൈലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം എ.ബി. അംബികാ കുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.എസ്. അജിത, കുളക്കട ബി.ആർസി ബിപിസി എൽ. രാജി, കുളക്കട ബി ആർ സി കോർഡിനേറ്റർ സി.അരുൺ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ആർ.മധു, എസ് എം സി ചെയർമാൻ എസ്.സുനിത, മുൻ പ്രഥമാധ്യാപകൻ ജെയിംസ് ജോർജ്, എം പി ടി എ പ്രസിഡന്റ് ടി. ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

Amrutha Ponnu

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

2 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

8 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

9 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

9 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

10 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago