ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുകയാണ്.
കായിക കേരളത്തിന്റെ ആവേശവും
സംസ്‌കാരവും പ്രതിഫലിക്കുന്ന ഈ സ്വർണക്കപ്പിന്റെ പ്രൊമോ വീഡിയോ ഇന്ന് പുറത്തിറക്കുകയാണ്.
ഇനി നമുക്ക് പ്രൊമോ വീഡിയോ കാണം.


പ്രധാനമായും രണ്ട് സന്ദർഭങ്ങളിൽ
ഒളിമ്പിക്‌സിൽ ഹോൺ അല്ലെങ്കിൽ സമാനമായ ശബ്ദങ്ങൾ ഉപയോഗിക്കുന്നു:
മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള സിഗ്‌നൽ
ആധുനിക ഒളിമ്പിക്‌സിലെ പല മത്സരങ്ങളും ആരംഭിക്കുന്നത് ഒരു പ്രത്യേക ശബ്ദ സിഗ്‌നലിലൂടെയാണ്.
നീന്തൽ മത്സരങ്ങൾ ആരംഭിക്കാൻ ഉപയോഗിക്കുന്നത് ഹോൺ അഥവാ
മുഴങ്ങുന്ന തരം ശബ്ദമാണ്.


സ്റ്റാർട്ടിംഗ് ബ്ലോക്കുകളിൽ ഇയർഫോണുകളിലൂടെയോ സ്പീക്കറുകളിലൂടെയോ എല്ലാ കായികതാരങ്ങൾക്കും ഒരേ സമയം ഈ ശബ്ദം കേൾക്കാൻ സാധിക്കുന്നു.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഹോണിന് പകരം സ്റ്റാർട്ടിംഗ് വെടിയൊച്ചയാണ് ഉപയോഗിക്കുന്നത്.


പുരാതന ഒളിമ്പിക്‌സിലെ പങ്ക്
പുരാതന ഗ്രീസിലെ ഒളിമ്പിക്‌സിലും കാഹളം മുഴക്കാനുള്ള ഹോൺ ഉപകരണങ്ങൾക്ക് പങ്കുണ്ടായിരുന്നു.
മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും, വിജയികളെ പ്രഖ്യാപിക്കുന്നതിനും വിളംബരം ചെയ്യുന്നവർക്കൊപ്പം ട്രംപറ്റ് വായിക്കുന്നവരും ഉണ്ടായിരുന്നു.
ഇവർക്കായി പ്രത്യേക മത്സരങ്ങളും പുരാതന ഒളിമ്പിക്‌സിൽ നടത്തിയിരുന്നു.


മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ്: സവിശേഷതകൾ
കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം.
ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും
കപ്പിന്റെ ഭാഗമാണ്.
പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച്
ഒളിമ്പിക്‌സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ, പതിനാല് ആനകൾ,
ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.
ടെൻഡർ നടപടികളിലൂടെ മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്.
നൂറ്റി പതിനേഴര പവൻ അതായത് തൊള്ളായിരത്തി നാൽപതേ പോയിന്റ് രണ്ടേ നാല് ഗ്രാം ആണ് സ്വർണ്ണത്തിന്റെ മൊത്തം തൂക്കം
ഇരുപത്തിരണ്ട് കാരറ്റ് ബി ഐ എസ്
നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലാണ് നിർമ്മാണം.
തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ കേരള സ്‌കൂൾ കായികമേള എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ഏകദേശം നാലേ പോയിന്റ് മൂന്നേ ഏഴ് കിലോഗ്രാം ആണ് മൊത്തം ഭാരം.
കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്.
ശ്രീ. അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്.


സ്വർണക്കപ്പ് ഘോഷയാത്ര

മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിനെ വരവേൽക്കുന്നതിനായി നാളെ (ഒക്ടോബർ 27 ) തലസ്ഥാന നഗരിയിൽ വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കുന്നതാണ്.
ഘോഷയാത്ര കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കും.
ആദ്യം ചെണ്ടമേളവുമായി വാഹനം,
തുടർന്ന് കപ്പിന്റെ പ്രൊമോ വീഡിയോ പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി വാഹനം, അനൗൺസ്‌മെന്റ് വാഹനം എന്നിവ അണിനിരക്കും.
ഇവയ്ക്ക് പിന്നിലായി സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനവും, അതിന് അകമ്പടിയായി അഞ്ഞൂറ് ബൈക്കുകളും അണിചേരും.
ഘോഷയാത്ര പാളയത്ത് എത്തുമ്പോൾ,
അഞ്ഞൂറ് സ്‌കൂൾ കുട്ടികൾ കൂടി ഘോഷയാത്രയുടെ ഭാഗമാകും.
സെൻട്രൽ സ്റ്റേഡിയത്തിൽ ഘോഷയാത്ര സമാപിക്കുമ്പോൾ,
കപ്പ് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും ഔദ്യോഗികമായി കൈമാറും.
തുടർന്ന് കപ്പ് സുരക്ഷയ്ക്കായി ട്രഷറിയിൽ സൂക്ഷിക്കുന്നതാണ്.
ഘോഷയാത്ര റൂട്ട്

ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് കിഴക്കേകോട്ടയിൽ നിന്ന് ഘോഷയാത്ര
ആരംഭിക്കും.
തുടർന്ന് ഓവർ ബ്രിഡ്ജ്,
തമ്പാനൂർ,
ആര്യശാല,
കിള്ളിപ്പാലം,
കരമന,
കുഞ്ചാലുംമൂട്,
പൂജപ്പുര
ജഗതി,
ഡി.ജി.ഇ. ഓഫീസ്,
വഴുതയ്ക്കാട്,
വെള്ളയമ്പലം
മ്യൂസിയം
വൈകുന്നേരം 4.00 മണിക്ക് പാളയത്ത്
എത്തിച്ചേരും.
അവിടെ അഞ്ഞൂറ്   വിദ്യാർത്ഥികൾ
സ്വർണ്ണക്കപ്പിനെ വരവേൽക്കും.
തുടർന്ന്  യൂണിവേഴ്‌സിറ്റി കോളേജ്
സെക്രട്ടറിയേറ്റുവഴി
സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

സമാപന ചടങ്ങും സ്വർണക്കപ്പ് വിതരണവും

ഒക്ടോബർ 28ന് വൈകുന്നേരം 4 മണിക്കാണ് കായികമേളയുടെ സമാപന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട കേരള ഗവർണർ
ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.
മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ബഹുമാനപ്പെട്ട ഗവർണർ ജേതാക്കൾക്ക് സമ്മാനിക്കും.
തുടർന്ന് കുട്ടികൾ നയിക്കുന്ന വർണ്ണാഭമായ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
കായിക കേരളത്തിന് ആവേശം പകരാൻ ഈ പുതിയ തുടക്കത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Web Desk

Recent Posts

തിരുവനന്തപുരത്ത് നടന്ന മാനവമൈത്രി സംഗമം ശ്രദ്ധേയമായി

തിരുവനന്തപുരം: വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കുവാനും  ആഹ്വാനം ചെയ്തുകൊണ്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച…

23 minutes ago

ഗിന്നസ് വേൾഡ് റെക്കോർഡിൽ തിരുവനന്തപുരത്തിനു അഭിമാനം – രമ്യാ ശ്യാം

തിരുവനന്തപുരം യു.എസ്.ടി.യിലെ ഐ.ടി. പ്രൊഫഷണൽ രമ്യാ ശ്യാം ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രേഖപ്പെടുത്തി. വെറും 60 സെക്കൻഡിനുള്ളിൽ 116…

9 hours ago

414 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക്

സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്…

12 hours ago

അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ അവകാശ സംരക്ഷണ ദിനാചരണം

ആറ്റിങ്ങൽ :  "വേതനം നീതിയാണ് പെൻഷൻ അവകാശമാണ് -- പെൻഷൻ പഴയത് മതി" എന്ന മുദ്രാവാക്യവുമായി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ …

14 hours ago

അംഗന്‍വാടി പുതിയ കെട്ടിടം ഒരേ ദിവസം ഉദ്ഘാടനം ചെയ്തത് മൂന്ന് തവണ

ഒരേ ദിവസം മൂന്ന് പേരാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് നാട്ടിലാകെ വാര്‍ത്തയായിരിക്കുകയാണ് ഒരു അങ്കണവാടി കെട്ടിടം. കോഴിക്കോട് മുക്കത്തെ നോര്‍ത്ത് കാരശ്ശേരിയിലെ…

14 hours ago

കലോത്സവം നടക്കുന്നതിനിടെ കൊല്ലത്ത് വേദി തകര്‍ന്നു: അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കലോത്സവത്തിന്റെ ഭാഗമായി മത്സരങ്ങള്‍ ആരംഭിച്ച്…

16 hours ago