PRISSM 2026-ഓൾ കേരള പ്രൈമറി സ്കൂൾ സ്പോർട്‌സ് മീറ്റ് 2026 ജനുവരി 16, 17 തീയതികളിൽ ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ (TRINS) വളരെ വിജയകരമായി നടന്നു, ഇത് കേരളത്തിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സംസ്ഥാനതല കായിക സംരംഭത്തിന്റെ ആദ്യ തുടക്കതന്നെയായിരുന്നു . സംസ്ഥാനത്തെ 12 സ്കൂളുകളിൽ നിന്നുള്ള 9, 11, 13 എന്നീ പ്രായത്തിലുള്ള ഏകദേശം 200 വിദ്യാർത്ഥികൾ പല വിഭാഗങ്ങളിലായി ഫുട്ബോൾ, നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു. ടീം വർക്ക്, അച്ചടക്കം, കായികക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുള്ള കായിക വിനോദങ്ങളുമായി നേരത്തെ തന്നെ പരിചയപ്പെടാൻ ഈ പരിപാടി വിദ്യാർത്ഥികൾക്ക് അവസരം നൽകി. തിരുവനന്തപുരം ഇൻ്റർനാഷണൽ സ്കൂൾ, സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം ലയോള സ്കൂൾ, കൊല്ലം കിംഗ്‌സ് സ്കൂൾ, കൊച്ചി ചാർട്ടർ സ്കൂൾ, കൊച്ചി ഇന്റർനാഷണൽ സ്കൂൾ, മോഡൽ പബ്ലിക് സ്കൂൾ പള്ളിപ്പുറം, ഓക്സ്ഫോർഡ് ഇന്റർനാഷണൽ സ്കൂൾ, അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂൾ, ദി ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ, ഗ്രീൻ വാലി ഇന്റർനാഷണൽ സ്കൂൾ, സെന്റ് തോമസ് സ്കൂൾ സിബിഎസ്ഇ എന്നീ സ്കൂളുകളാണ് ഈ കായി കമേള യ്ക്ക് മാറ്റുകൂട്ടാനായി പങ്കെടുത്തത്.
സമഗ്രമായ കുട്ടികളുടെ വികസനത്തിൽ ചെറുപ്രായത്തിലുള്ള കായിക വിനോദങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ളതായിരുന്നു PRISSM 2026 ന്റെ ഉജ്ജ്വലമായ തുടക്കം എന്നും ഇത് ഒരു വാർഷിക പരിപാടിയായി നടത്തുമെന്നും സംഘാടകരായ ട്രിവാൻഡ്രം ഇൻ്റർനാഷണൽ school സംഘടകർ പ്രഖ്യാപിക്കുകയും ചെയ്തു.
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…