Categories: KERALANEWS

മാറ്റത്തിന്റെ ദിശാബോധവുമായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനം: ശ്രദ്ധേയമായി പാനൽ ചർച്ചകളും സാങ്കേതിക വിസ്മയങ്ങളും

കൊച്ചി: ഭാവിയിലേക്കുള്ള കരുതലോടെ ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനവും ആവേശകരമായ ചർച്ചകൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം, സിനിമ, സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ഭരണം എന്നത് കേവലം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കലല്ല, മറിച്ച് വിശ്വാസവും ഭയരഹിതമായ അന്തരീക്ഷവുമാണെന്ന് എഡിജിപി പി. വിജയൻ ഐപിഎസ് പറഞ്ഞു. സുരക്ഷ എന്നത് ഒരു സാമൂഹിക സംസ്‌കാരമായി വളരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിങ്ങളുടെ ഉള്ളിലെ ശബ്ദത്തിനു കാതോർക്കൂ, സ്വന്തം സർഗ്ഗാത്മകതയെ പിന്തുടരൂ” എന്ന് യുവ സ്രഷ്ടാക്കളെ ആഹ്വാനം ചെയ്ത ചലച്ചിത്രകാരി അഞ്ജലി മേനോൻ, സിനിമയിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

‘നായിക’ പാനൽ ചർച്ചയിൽ ഷൈനി, നസീറ അഹമ്മദ്, ഡോ. ശ്രീലക്ഷ്മിഎന്നിവർ തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച കഥകൾ പങ്കുവെച്ചു.

സന്തോഷം ലൈക്കുകളിലോ അക്കങ്ങളിലോ അല്ല, മറിച്ച് സമാധാനമായിരിക്കുന്നതിലാണെന്ന് രമേഷ് പിഷാരടി നിരീക്ഷിച്ചു.


ഉപഭോക്തൃ നിയമങ്ങളിലെ സങ്കീർണ്ണതകൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ നിർദ്ദേശിച്ചു.

വ്യക്തിഗത ബ്രാൻഡിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷെഫ് പിള്ള സംസാരിച്ചപ്പോൾ, ഹൃദയം കവരുന്ന ബ്രാൻഡുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന വിഷയത്തിൽ പ്രശസ്ത പരസ്യചിത്ര സംവിധായകൻ പ്രകാശ് വർമ്മ നടത്തിയ സെഷനും ഏറെ ശ്രദ്ധേയമായി.

കുളവാഴയെ ഒരു വിപത്തായി കാണാതെ അതിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഡോ. നാഗേന്ദ്ര പ്രഭു സംസാരിച്ചു.

‘ആണ്‍ലോകത്തെ പെണ്‍ശബ്ദം’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അബ്ഷിത പുത്തലത്ത്, അഷീന ഷാന്‍കളേഴ്‌സ്, ജെസ്‌ന എം, ആര്‍ജെ ജീന എന്നിവര്‍ പങ്കെടുത്തു.

വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തി ആധുനിക സൂപ്പർ കാറുകളുടെയും ക്ലാസിക് കാറുകളുടെയും വമ്പൻ പ്രദർശനം അരങ്ങേറി. ഇലക്ട്രിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും സമ്മിറ്റിന്റെ അവസാന ദിനമായ ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ലൈവ് ഡ്രിഫ്റ്റ് ഷോ’യുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ.

പ്രദർശന നഗരിയിലെ ‘റോബോ വേഴ്സ്’, ‘ഗെയിം വേഴ്സ്’ സ്റ്റാളുകൾ സന്ദർശകരുടെ മനംകവർന്നു. 22 ഭാഷകൾ സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളും, അത്യാധുനിക ഡ്രൈവിംഗ് സിമുലേറ്ററുകളും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ നേർക്കാഴ്ചയായി.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

16 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

23 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago