ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്

ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം. തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി).
2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജില്‍ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജില്‍ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന.

പുതിയ നിരക്ക് നിർദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്ന് റിപ്പോർട്ടുകള്‍ കെഎസ്‌ഇബി തേടിയിട്ടുണ്ട്.നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നിലപാടും തേടും.

News Desk

Recent Posts

വയനാട് – കള്ളാടി മണ്ണിടിച്ചിൽ മരണം 3 ആയി

വയനാട് : കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ മൂന്നായി. മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ്…

57 minutes ago

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും; മന്ത്രി സി.പി ജോൺ

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന്…

1 hour ago

ഡോ. അഹമ്മദുൽ കബീർ എ. പി. കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ഡയറക്ടറായി ഡോ. അഹമ്മദുൽ കബീർ എ. പി. ചുമതലയേറ്റു. സൗത്ത് ബിഹാർ സെൻട്രൽ…

1 hour ago

ക്യാപ്റ്റൻ ജെറി പ്രേംരാജ് സ്മൃതി മണ്ഡപത്തിൽ മന്ത്രി കെ. എ. തുളസി പുഷ്പാർച്ചന നടത്തി

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പുഷ്പാർച്ചന…

1 hour ago

സെൻസസ്: ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ

സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ തുടരും. ജൂലൈ ഒന്ന് മുതലാണ് ജില്ലയിൽ ഹൗസ് ലിസ്റ്റിംഗ്…

1 hour ago

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005…

2 hours ago