വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇതാണ് :-
തൊഴിലാളി സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.
അവരുടെ സമര അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല.
ഇന്നലെ എന്നെ കെ.എസ്. യു ക്കാർ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കരിങ്കൊടി കാണിച്ചല്ലോ.
ഞാൻ 10 മിനിട്ട് ഞാൻ അവിടെ നിന്നല്ലോ.
അവര് മുദ്രാവാക്യം വിളിച്ചു തളർന്നു പോയതിന് ശേഷമാണല്ലോ ഞാൻ അവിടെ നിന്ന് പോയത്.
സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ?
ചെയ്‌തോട്ടെ.
ഇത്രയും ദിവസമൊക്കെ സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ.
സമരമൊക്കെ ചെയ്ത് ഒന്ന് ഉഷാറായി വരട്ടെന്ന്.
വസ്തുത ഇതായിരിക്കെ ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധം വാർത്തകൾ നൽകുകയാണ്. ഇത്തരം വാർത്തകൾ പിൻവലിക്കാൻ മാധ്യമങ്ങൾ തയ്യാറാവണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…