നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര സജീവമാണെന്ന് രമേശ് ചെന്നിത്തല.നിലമ്പൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. അതിനുള്ള ചര്‍ച്ച നടത്തിക്കഴിഞ്ഞു. അതിന്റെ തെളിവാണ് ബി.ജെ.പിയും വി.ഡി.ജെ.എസും സ്ഥാനാര്‍തിയെ നിര്‍ത്തുന്നതിലുള്ള തര്‍ക്കം രൂപപ്പെട്ടത്. സംസ്ഥാനത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സി.പി.എമ്മിന് ഏതു വിധേനയും അധികാരത്തീല്‍ തുടരണം എന്നുമാത്രമേ ചിന്തയൂള്ളൂ. അതിന് ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ തയ്യാറായി. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ശ്രമിക്കുന്ന നരേന്ദ്രമോദിക്ക് കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ തുടരാനാണ് താല്‍പര്യം. ഇത് നിലമ്പൂരിലും ആവര്‍ത്തിക്കും. ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിവരെയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ അവരില്‍ നിന്ന് ഇത്തരത്തിലേ പ്രതീക്ഷിക്കാനാകൂവെന്നും ചെന്നിത്തല പറഞ്ഞു.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് സെമി ഫൈനല്‍ മാത്രമല്ല, ദര്‍ഭരണത്തിന്റെ അന്ത്യം കുറിക്കാനുള്ളതുമാണ്. എല്‍.ഡി.എഫ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകരാണ്. കാരണം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ആയിരക്കണിക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുകളുണ്ട്. അതോടൊപ്പം സംവരണ തത്വം പാലിക്കാതെ രണ്ടു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനവും പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …