സ്വര്‍ണകൊള്ളയില്‍ മുതിര്‍ന്ന സി പി എം നേതാക്കളടക്കം പ്രതികളാകുമെന്ന് ഉറപ്പായ വിഭ്രാന്തിയിലാണ്
ശിവന്‍കുട്ടി സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ്
എ പി അനില്‍കുമാര്‍ എം എല്‍ എ.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ സി പി എമ്മിന്റെ തലമുതിര്‍ന്ന നേതാക്കളടക്കം പ്രതികളാകുമെന്ന് ഉറപ്പായതോടെ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള ഗൂഡലക്ഷ്യങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാരെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍. അതിന്റെ ഉദാഹരണമാണ് മന്ത്രി വി ശിവന്‍കുട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് എതിരെ ഉയര്‍ത്തിയ ആരോപണം. രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് ശബരിമല അയ്യപ്പന്റെ സ്വര്‍ണം സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് പറയണമെങ്കില്‍ ലേശമൊന്നും തൊലിക്കട്ടി പോരെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഇടതും വലതും തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കളിലേക്ക് വരെ പ്രത്യേക അന്വേഷണ സംഘം എത്തുമെന്ന് ഭീതിപൂണ്ടുണ്ടായ വിഭ്രാന്തിയിലാകും ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയത്. സര്‍ക്കാരും അന്വേഷണ ഏജന്‍സിയുമെല്ലാം കൈവെള്ളയിലുള്ള മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണം. കേവലം രാഷ്ട്രീയ ആരോപണമാണെങ്കില്‍ അത് പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യത അദ്ദേഹം കാട്ടണമെന്നും അനില്‍കുമാര്‍ പറഞ്ഞു.
സ്വര്‍ണകൊള്ള വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ മുക്കത്തുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി ജെ പിയേയും അനില്‍കുമാര്‍ പരിഹസിച്ചു. സി പി എമ്മിനെ പിണക്കാതിരിക്കാനാണ് സി പി എമ്മിലെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിയായ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ലോക്ഭവനിലേക്കോ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്കോ മാര്‍ച്ച് നടത്താതെ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തിയ സി പി എമ്മിനോടുള്ള പ്രത്യുപകാരമാണ് ഇതിലൂടെ ബി ജെ പി നടപ്പാക്കിയതെന്നും അനില്‍കുമാര്‍ ആരോപിച്ചു. സി പി എം-ബി ജെ പി അവിശുദ്ധ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ വളരെയേറെ വീറും വാശിയോടെയും സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാനാണ് ഇരു പാര്‍ട്ടികളും ഈ അവസരത്തിലും ശ്രമിക്കുന്നത്. ജനമനസില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാതെ സി പി എമ്മിനെ പരമാവധി സഹായിക്കുകയും കോണ്‍ഗ്രസിന്റെ സമരങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനുമുള്ള ശ്രമത്തിലുമാണ് ബി ജെ പിയെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…