നാലുനാൾ നീണ്ടുനിൽക്കുന്ന വാശിയേറിയ കലാ -കായിക പോരാട്ടങ്ങൾക്ക് തിരിതെളിഞ്ഞു. ജില്ലാ കേരളോത്സവം കായികമത്സരങ്ങളുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം. എൽ.എ യുടെ ആദ്യ കിക്ക് ഓഫോടെ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, വെങ്ങാനൂര്‍ വി.പി.എസ് മലങ്കര ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയം, മാറനല്ലൂര്‍ കണ്ടല ഷാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, പൂങ്കോട് രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളിലായി കായികമത്സരങ്ങൾ പുരോഗമിക്കുന്നു. ഡിസംബര്‍ 8, 9 തിയതികളില്‍ കായികമത്സരങ്ങളും 9,10,11 തിയതികളില്‍ കലാമത്സരങ്ങളും അരങ്ങേറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം. ജലീൽ, വി. ആർ സലൂജ, വിളപ്പിൽ രാധാകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…