കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു; ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കും.
കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളിജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായിക താരം ജീവൻ ജോസഫിന്റെ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു.
ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവൻ ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഡോ.ബിന്ദു കാലിക്കറ്റ് വി സി യ്ക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. സർവ്വകലാശാലാ രജിസ്ട്രാർക്ക് മന്ത്രി കത്തും നൽകിയിരുന്നു.
കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ 67 കിലോഗ്രാം വിഭാഗത്തിന് പകരമാണ് 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫിന് ദേശീയ തലത്തിൽ മത്സരിക്കാൻ അവസരം നൽകുക.
സാങ്കേതിക ബുദ്ധിമുട്ടുകൾ ജീവൻ ജോസഫിനെ അറിയിക്കുകയും പകരം അവസരം നഷ്ടപ്പെടാതിരിക്കാൻ 71-75 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ആയിരുന്നു – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഈ വിഭാഗത്തിൽ മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാറായതിൽ മന്ത്രി ഡോ. ബിന്ദു സന്തോഷം അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…